കത്തുമായി കളത്തിലിറങ്ങി മോദി

തൃ​ശു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യു​ടെ വ​ർ​ണ​ച്ചി​ത്രം പ​തി​ച്ച ക​വ​റി​ൽ പൊ​തു​ജ​ന​ത്തി​ന് ​ ക​ത്ത​യ​ച്ച്​ ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം. കേ​ന്ദ്ര​സ​ർ​ക്കാ​റി​​​​െൻറ​യും പ്ര​ധാ​ന​ മ​ന്ത്രി​യു​ടെ​യും നേ​ട്ടം നി​ര​ത്തു​ന്ന ക​ത്തി​​ൽ​ അ​ക​ത്തും പു​റ​ത്തും​ ന​​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​മു​ണ്ട്​. ത​പാ​ൽ വ​കു​പ്പ്​ പി.​എം.​ജെ.​എ.​വൈ സ്​​പീ​ഡ്​ പോ​സ്​​റ്റ്​ എ​ന്ന പേ​രി​ലാ​ണ്​ വി​ത​ര​ണം. സം​സ്​​ഥാ​ന​ത്ത്​ 25 ല​ക്ഷം ക​ത്തു​ക​ൾ വി​ത​ര​ണ​ത്തി​ന്​ എ​ത്തി​ക്ക​ഴി​ഞ്ഞു. രാ​ജ്യ​ത്താ​കെ 10 കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ ത​പാ​ൽ​വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച്​ വി​ല​കൂ​ടി​യ ക​വ​റി​ൽ ക​ത്ത​യ​ക്കു​ന്ന​ത്. ഒ​രു ക​ത്ത്​ സ്​​പീ​ഡ്​ പോ​സ്​​റ്റി​ൽ അ​യ​ക്കാ​ൻ​ 41 രൂ​പ​യാ​ണ്​ ചെ​ല​വ്.

നേ​ര​ത്തേ, പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന പ​ദ്ധ​തി​പ്ര​കാ​രം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ​വ​​ർ​ക്കെ​ല്ലാം 12 രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സും ന​ട​പ്പാ​ക്കി. ഇ​ൻ​ഷു​റ​ൻ​സ്​​ കാ​ർ​ഡ്​ വി​ത​ര​ണ​ത്തി​​​​െൻറ പേ​രി​ലാ​ണ്​ ക​ത്ത​യ​ക്കു​ന്ന​തെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ട്​​ ത​പാ​ൽ വ​കു​പ്പി​നെ ഉ​പ​​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​മാ​ണ്​ ല​ക്ഷ്യം. കേ​ന്ദ്ര​സ​ർ​ക്കാ​റി​​​​െൻറ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന​യു​ടെ​യും പേ​രി​ലു​ള്ള സ​ർ​ക്കാ​റി​​​​െൻറ അ​വ​കാ​ശ​വാ​ദ​ങ്ങ​ളാ​ണ്​​ ക​ത്തി​ലെ ഉ​ള്ള​ട​ക്കം. കേ​ര​ള​ത്തി​ല​ട​ക്കം രാ​ജ്യ​ത്തെ മു​ഴു​വ​ൻ ത​പാ​ൽ ഒാ​ഫി​സു​ക​ളി​ലും പ്ര​തി​ദി​നം 300 മു​ത​ൽ 500 വ​രെ ക​ത്തു​ക​ളാ​ണ്​ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​ത്. ഒ​രു​കാ​ര​ണ​വ​ശാ​ലും ക​ത്തു​ക​ൾ തി​രി​ച്ച​യ​ക്ക​രു​തെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​മാ​ണ്​ പോ​സ്​​റ്റ്​ ഒാ​ഫി​സ്​​ സൂ​പ്ര​ണ്ട്​ പോ​സ്​​റ്റ്​​മാ​ന്മാ​ർ​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ലാ​സ​ക്കാ​ര​ൻ മ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ​ക്ക്​ ക​ത്ത്​ ന​ൽ​ക​ണം. വി​ത​ര​ണം ചെ​യ്യാ​നാ​വാ​ത്ത​വ തി​രി​ച്ച​യ​ക്കാ​െ​ത ഒാ​ഫി​സി​ൽ സൂ​ക്ഷി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. അ​റി​യാ​ത്ത വി​ലാ​സം മ​ന​സ്സി​ലാ​ക്കാ​ൻ ത​ദ്ദേ​ശ സ്​​ഥാ​പ​ന അം​ഗ​ങ്ങ​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്നും വ്യ​ക്​​ത​മാ​ക്കു​ന്നു. ക​ത്ത്​ വി​ത​ര​ണം പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളു​ടെ സ്വാ​ഭാ​വി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു​.

ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ലോ​റി​ക​ളി​ൽ കേ​ര​ള​ത്തി​​​​െൻറ വി​വി​ധ മേ​ഖ​ല​ക​ളി​ൽ എ​ത്തി​ച്ച​ ക​ത്തു​ക​ൾ ത​പാ​ൽ​വ​കു​പ്പി​​​​െൻറ ബ​ൾ​ക്​ ബു​ക്കി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ​വ​ഴി​യാ​ണ്​ പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ന്ന​ത്.

Tags:    
News Summary - Search PM Narendra Modi to write to 90 mn Ayushman Bharat beneficiaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.